
താരതമ്യേനെ ചെറിയ സ്റ്റേഡിയമായ ഷാർജയിൽ വലിയ സിക്സർ എന്നുപറഞ്ഞാൽ ഊഹിക്കാവുന്നതേയുള്ളൂ പന്തു ചെന്നു വീണത് ഹൈവേയുടെ മധ്യത്തിൽ പിന്നീട് ക്യാമറയിൽ കാണുന്നത് ആ പന്തെടുക്കാൻ റോഡിലേക്കോടി വരുന്ന ഒരു ആരാധകനെയാണ്.
ഒക്ടോബർ 17 ശനിയാഴ്ച
ഷാർജ സ്റ്റേഡിയത്തിൽ ചെന്നൈയും ഡൽഹിയും തമ്മിലുള്ള ഐ പി എൽ ലീഗ് പോരാട്ടം
അന്ന് രവീന്ദ്ര ജഡേജയുടെ ദിവസമായിരുന്നു
പതിമൂന്നു പന്തിൽ 33 റൺസ്
ഒരു ഫോറും നാലു വലിയ സിക്സുകളും
താരതമ്യേനെ ചെറിയ സ്റ്റേഡിയമായ ഷാർജയിൽ വലിയ സിക്സർ എന്നുപറഞ്ഞാൽ ഊഹിക്കാവുന്നതേയുള്ളൂ
പന്തു ചെന്നു വീണത് ഹൈവേയുടെ മധ്യത്തിൽ
പിന്നീട് ക്യാമറയിൽ കാണുന്നത് ആ പന്തെടുക്കാൻ റോഡിലേക്കോടി വരുന്ന ഒരു ആരാധകനെയാണ്.
കമന്റേറ്റമാർ ഒരേ സ്വരത്തിൽ അദ്ദേഹത്തിന്റെ സാഹസികതയെക്കുറിച്ച് പ്രശംസിച്ചു.
സൈമൺ ഡൂൾ പറഞ്ഞത് ഒരു വീക്ക്ഡേ ആയിരുന്നെങ്കിൽ വലിയൊരു അപകടമായേനെ എന്നായിരുന്നു.
കോവിഡ് കാലത്തെ ക്രിക്കറ്റ് ആവേശത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.
മഹാമാരി പിടിമുറുക്കിയെന്നും മനുഷ്യരാശിയെ ആകെ വിഴുങ്ങിയെന്നും
പഴയതുപോലൊന്നും ഇനി നടക്കില്ലായെന്നും ഉത്കണ്ഠപ്പെട്ടിരിക്കുന്നവരുടെ മുന്നിലാണ്
ഈ കളിയങ്കങ്ങൾ നടന്നത്
തലയ്ക്കു മുകളിലൂടെ സിക്സറുകൾ പാഞ്ഞത്
സ്പെഷ്യൽ ന്യൂസ്
ജീവിതത്തിൽ റൺ ഔട്ട് ആവണ്ട, സിക്സറുകൾ പായട്ടെ