ജുവൽ ഒാഫ് ക്രീക്ക് പദ്ധതി: 80 ശതമാനം റോഡുകൾ പൂർത്തിയായതായി R T A ഡയറക്ടർ ജനറൽ മത്താർ അൽ തായർ
ദുബായ് ദയറാ ക്രീക്കിന്റെ മുഖഛായ തന്നെ മാറ്റാനുതകുന്ന ജുവൽ ഓഫ് ക്രീക്ക് പദ്ധതിയുടെ 80% ജോലികളും പൂർത്തിയായതായി പ്രവർത്തന പുരോഗതി വിലയിരുത്തിയ റോഡ് ഗതാഗത അതോറിറ്റി ഡയറക്ടർ ജനറൽ മത്താർ അൽ തായർ അറിയിച്ചു. ദുബായ് ഇന്റർനാഷനൽ റിയൽ എസ്റ്റേറ്റുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ജൂൺ അവസാനത്തോടെ പദ്ധതി ഉദ്ഘാടനം ചെയ്യും. അൽ മക്തൂം, ഫ്ലോട്ടിങ് ബ്രിജുകൾക്ക് സമീപമാണ് പദ്ധതി. ഒന്നേകാൽ ലക്ഷത്തിലധികം ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്നതാണ് ജുവൽ ഓഫ് ക്രീക്ക്.