കോവിഡിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിന്റെ ആരോഗ്യസുരക്ഷിതത്വം മുൻനിർത്തി 46 ഓളം പ്രോട്ടോക്കോൾ നിർദേശങ്ങളാണ് നടപ്പിൽ വരുത്തിയിട്ടുള്ളത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ എല്ലാ എമിറേറ്റിലും ഓരോ ടാസ്ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിന്റെ ആരോഗ്യസുരക്ഷിതത്വം മുൻനിർത്തി 46 ഓളം പ്രോട്ടോക്കോൾ നിർദേശങ്ങളാണ് നടപ്പിൽ വരുത്തിയിട്ടുള്ളത്. പോലീസ്, മുനിസിപ്പാലിറ്റി, എക്കൊണോമിക് വകുപ്പുകളും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം കൂടുതൽ ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്തതായി അതോറിറ്റി അറിയിച്ചു.