സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ മേഖലയിലെ കമ്പനികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടിപ്പിലാക്കുന്നത്.
യുഎഇ-യിൽ ഡെലിവറി സേവന തൊഴിലാളികൾക്ക് ജോലിയുടെ ഇടവേളകളിൽ വിശ്രമിക്കുന്നതിനായി 6,000 വിശ്രമ കേന്ദ്രങ്ങൾ നൽകുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
തൊഴിലാളികൾക്ക് എളുപ്പത്തിൽ കണ്ടെത്താനും എത്താനുമായി ഈ സ്റ്റേഷനുകളുടെ ഒരു ഇൻ്ററാക്ടീവ് മാപ്പും നൽകും.
ഡെലിവറി സേവന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും അവർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
File Image
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ); അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ; യുഎഇയിലുടനീളമുള്ള സാമ്പത്തിക വികസന വകുപ്പുകൾ, വിവിധ ഡെലിവറി കമ്പനികൾ. നിരവധി റെസ്റ്റോറൻ്റുകൾ, ഷോപ്പിംഗ് സെൻ്ററുകൾ, റീട്ടെയിൽ സ്റ്റോറുകൾ തുടങ്ങിയവയമായി സഹരിച്ചാണ് ഇത് നടപ്പിലാക്കുക.
കഴിഞ്ഞ വർഷം ഡെലിവറി തൊഴിലാളികൾക്കായി 365 വിശ്രമകേന്ദ്രങ്ങൾ നൽകിയതിൻ്റെ തുടർച്ചയായാണ് ഈ നടപടി സ്വീകരിക്കുന്നത്.