തെക്കൻ ഗാസയിലെ ഖാൻ യൂനിസിൻ്റെ ജല ശൃംഖലയുടെ അറ്റകുറ്റപ്പണിയിൽ   സഹായ ഹസ്തവുമായി യുഎഇ

file photo

ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3-ന് കീഴിൽ, ഒരു പ്രത്യേക കമ്പനി ഖാൻ യൂനിസ് മുനിസിപ്പാലിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു

തെക്കൻ ഗാസയിലെ ഖാൻ യൂനിസിൻ്റെ ജല ശൃംഖലയുടെ അറ്റകുറ്റപ്പണിയിൽ   സഹായ ഹസ്തവുമായി യുഎഇ. അവശ്യ സേവനങ്ങൾ നൽകാനും കൂടുതൽ ആരോഗ്യ ദുരന്തങ്ങൾ തടയാനുമാണ് യു എ ഇ കൈകോർക്കുന്നത്.

ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3-ന് കീഴിൽ ഖാൻ യൂനിസ് മുനിസിപ്പാലിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു. വാട്ടർ സബ്‌മെർസിബിൾ പമ്പുകളുടെ അറ്റകുറ്റപ്പണികൾ, ജല ശൃംഖലകൾ വിപുലീകരിക്കുന്നതിന് ആവശ്യമായ വസ്തുക്കൾ നൽകൽ, സോളാർ ഗ്യാസ് വിതരണം, വെള്ളം വാങ്ങൽ എന്നീ പ്രവർത്തനങ്ങൾ  ധാരണാപത്രത്തിൽ ഉൾപ്പെടുന്നു.

തെക്കൻ ഗാസയിലെ പ്രധാന ജലവിതരണ ശൃംഖലയുടെ 70 ശതമാനവും തകർന്നു. 25 കിണറുകൾ പൂർണ്ണമായും നശിച്ചു.12 എണ്ണം കേടായി. കഴിഞ്ഞ മാസങ്ങളിൽ  ഗാസയിൽ ജലക്ഷാമം ഗണ്യമായി രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് യു എ ഇ യുടെ ഇടപെടൽ.

ഭക്ഷണം, ടെൻ്റുകൾ, മെഡിക്കൽ സപ്ലൈസ്, സ്ത്രീകളുടെ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ ടൺ കണക്കിന് സഹായം ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3 എൻക്ലേവിലൂടെ  നൽകിയിട്ടുണ്ട്. ഡീസലിനേഷൻ പ്ലാൻ്റുകളും രണ്ട് ഫീൽഡ് ആശുപത്രികളും യുഎഇ നിർമ്മിച്ചിട്ടുണ്ട്. പരിക്കേറ്റവരും നിത്യരോഗികളുമായ നൂറുകണക്കിന് ഗാസ നിവാസികളെ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റുകയും ചെയ്തു.

More from UAE