1,000 സിസി മുതല്‍ 1,500 സിസി വരെയുള്ള സ്വകാര്യ കാറുകള്‍ക്ക് നിലവില്‍ 3,221 രൂപയാണ് പ്രീമിയം.
ഇന്ത്യയിൽ വിവിധ കാറ്റഗറിയിലുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം. ഏപ്രില്‍ ഒന്നുമുതല്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് പ്രീമിയം ചെലവ് വര്‍ധിക്കാന്‍ ഇത് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ച് കൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് പുറത്തിറക്കിയത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രീമിയത്തില്‍ വര്‍ധനവുണ്ടാകുന്നത്. 1,000 സിസി ഉള്ള സ്വകാര്യ കാറുകളുടെ പ്രീമിയം തുക 2094 രൂപയായി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. 2019-20ല്‍ ഇത് 2072 രൂപയായിരുന്നു.
1,000 സിസി മുതല്‍ 1,500 സിസി വരെയുള്ള സ്വകാര്യ കാറുകള്‍ക്ക് നിലവില്‍ 3,221 രൂപയാണ് പ്രീമിയം. ഇത് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ഇത് 3,416 രൂപയായി ഉയരും., 1,500 സിസിക്ക് മുകളിലുള്ള കാര്‍ ഉടമകള്‍ക്ക് നിലവില്‍ 7,890 രൂപയാണ് പ്രീമിയം. ഇത് 7,897 രൂപയായി വര്‍ധിക്കും.