ഒക്ടോബര്‍ മൂന്ന് വരെ സ്കൂളുകളിൽ വിദൂര പഠനവും സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പഠന ഓപ്ഷനുകളും നൽകുന്നത് തുടരുമെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ്
ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും ഒക്ടോബർ 3 മുതൽ വ്യക്തിഗത പഠനം നിർബന്ധമാക്കും. എന്നാൽ ഒക്ടോബര്‍ മൂന്ന് വരെ സ്കൂളുകളിൽ വിദൂര പഠനവും സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പഠന ഓപ്ഷനുകളും നൽകുന്നത് തുടരുമെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അറിയിച്ചു . നിലവിൽ ദുബായിലെ 96 ശതമാനത്തിലധികം അധ്യാപക ജീവനക്കാരും , 12 മുതൽ 17 വയസ്സുവരെയുള്ള 70 ശതമാനം കുട്ടികളും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിട്ടുണ്ട്. അതെ സമയം വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും നെഗറ്റീവ് പി സി ആർ ടെസ്റ്റ് ഹാജരാക്കേണ്ടതില്ലെന്നും ഹ്യുമൻ ഡെവലെപ്മെന്റ് അതോറിറ്റി അറിയിച്ചു. എന്നാൽ വാക്സിൻ സ്വീകരിക്കാത്ത സ്കൂൾ ജീവനക്കാർ നിർബന്ധമായും ഓരോ ആഴ്ചയിലും പി സി ആർ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ഹാജരാക്കണം.