ദുബായിൽ 202 ഭിക്ഷാടകർ അറസ്റ്റിൽ

അറസ്റ്റിലായവരിൽ 112 പുരുഷന്മാരും 90 സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞു.

റമദാൻ മാസത്തിൻ്റെ ആദ്യ പകുതിയിൽ ദുബായിലുടനീളം 202 ഭിക്ഷാടകരെ  അറസ്റ്റ് ചെയ്തു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ദുബായ് മുനിസിപ്പാലിറ്റി, ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് എന്നിവയുൾപ്പെടെ മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് ദുബായ് പോലീസ് ആരംഭിച്ച പ്രധാന കാമ്പെയ്‌നിൻ്റെ ഭാഗമായാണ് നടപടി. അറസ്റ്റിലായവരിൽ 112 പുരുഷന്മാരും 90 സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞു. ജനങ്ങളുടെ ഔദാര്യം മുതലെടുത്ത് വേഗത്തിൽ പണം സമ്പാദിക്കുന്നതിന് വിസിറ്റ് വിസയിലാണ് ഭൂരിഭാഗം പേരും എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭിക്ഷാടനം പലപ്പോഴും പോക്കറ്റടി, മോഷണം, കുട്ടികളെ ചൂഷണം ചെയ്യൽ എന്നിവയിലേക്കും നീങ്ങുന്നതായി പൊലീസ് കണ്ടെത്തി . അവിഹിത സമ്പാദ്യങ്ങൾക്കായി  രോഗികളെയും , നിശ്ചയദാർഢ്യമുള്ളവരെയും ഉപയോഗിക്കുന്നതായും ഉദ്യോഗസ്ഥൻ എടുത്തുപറഞ്ഞു.
ഇത്തരക്കാരോട് സഹതാപം കാണിക്കരുതെന്നും ഔദ്യോഗിക ചാരിറ്റികൾക്ക് മാത്രം സംഭാവന നൽകണമെന്നും ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
 യാചകരെ കുറിച്ചു 901 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പോലീസ് ആപ്പ് വഴിയോ  അറിയിക്കാമെന്ന് അതോറിറ്റി വ്യക്തമാക്കി. 

More from UAE