വേനൽക്കാലത്തു പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കുള്ളിൽ കുട്ടികളെ ശ്രദ്ധിക്കാതെ വിടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനു വേണ്ടിയാണു ദുബായ് പോലീസ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത് .
ദുബായിൽ 2022 തുടക്കം മുതൽ അടച്ചു പൂട്ടിയ കാറുകളിൽ നിന്ന് രക്ഷപ്പെടുത്തിയത് 36 കുട്ടികളെഎന്ന് ദുബായ് പോലീസ്. വേനൽക്കാലത്തു പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കുള്ളിൽ കുട്ടികളെ ശ്രദ്ധിക്കാതെ വിടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനു വേണ്ടിയാണു ദുബായ് പോലീസ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത് . പാർക്ക് ചെയ്‌തിരിക്കുന്ന കാറുകൾക്കുള്ളിലെ താപനില 70 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും ഇത് കുട്ടിയുടെ ജീവന് കടുത്ത ഭീഷണിയാകുമെന്ന് ദുബായ് പോലീസിലെ സുരക്ഷാ അവബോധ വിഭാഗം ഡയറക്ടർ ബുട്ടി അൽ ഫെലാസി വിശദീകരിച്ചു. കുറച്ച് സമയത്തേക്ക് പോലും കുട്ടികളെ കാറിനുള്ളിൽ ഉപേക്ഷിച്ച് പിടിക്കപ്പെട്ടാൽ 2016 ലെ ഫെഡറൽ ലോ നമ്പർ 3 പ്രകാരം ബാലാവകാശ നിയമപ്രകാരം നിയമനടപടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഒരു ദശലക്ഷം ദിർഹം വരെ പിഴയും 10 വർഷം തടവും ലഭിക്കാം.