ദുബായിൽ ഹോട്ടലുകളിലെ സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കുന്നതിൽ അഞ്ച് വയസിനു താഴെയുള്ള കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റി

അഞ്ച് വയസു മുതൽ പ്രായമുള്ള കുട്ടികൾക്ക്  മുതിർന്നവരുടെ മേല്നോട്ടത്തിൽ മാത്രം നീന്തൽ കുളങ്ങൾ ഉപയോഗിക്കാനാണ് അനുമതി.

ദുബായിൽ ഹോട്ടലുകളിലെ സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കുന്നതിൽ അഞ്ച് വയസിനു താഴെയുള്ള കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റി . പുതിയ നിയമം അനുസരിച്ച് ഇനി മുതൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദുബായ് ഹോട്ടലുകളിലെ പ്രധാന നീന്തൽക്കുളങ്ങൾ ഉപയോഗിക്കാൻ അനുവാദമില്ല. ഇത് സംബന്ധിച്ചു ആരോഗ്യ സുരക്ഷാ വകുപ്പ് ഹോട്ടൽ ഓപ്പറേറ്റർമാർക്ക്  സർക്യൂലർ അയച്ചു. 

കുട്ടികൾ മാതാപിതാക്കളോടൊപ്പം ഹോട്ടലുകളിൽ  വരുമ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വയസു മുതൽ പ്രായമുള്ള കുട്ടികൾക്ക്  മുതിർന്നവരുടെ മേല്നോട്ടത്തിൽ മാത്രം നീന്തൽ കുളങ്ങൾ ഉപയോഗിക്കാനാണ് അനുമതി. ഇത് സംബന്ധിച്ച നിയമങ്ങൾ വ്യക്തമായി എല്ലാവര്ക്കും കാണാവുന്ന സ്ഥലത്ത്  ഇംഗ്ലീഷിലും അറബിയിലും പ്രദർശിപ്പിക്കണമെന്നും  സർക്കുലറിൽ പറയുന്നു.
ആരോഗ്യ സുരക്ഷ കാരണങ്ങളാലാണ്  പുതിയ സർക്കുലർ പുറത്തിറക്കിയത്. 

More from UAE