ദുബായ് കസ്റ്റംസിന്റെ 'സേഫ് ഹോം ലാൻഡ്' ക്യാമ്പയിൻ

2021 ആദ്യ പാദത്തിൽ 398 ലഹരി വസ്തുക്കൾ കസ്റ്റംസ് പിടിച്ചെടുത്തു

ദുബായ് കസ്റ്റംസിന്റെ 'സേഫ് ഹോം ലാൻഡ്' ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു. ഈ ക്യാമ്പയിനിലൂടെ 2021 ആദ്യ പാദത്തിൽ 398 ലഹരി വസ്തുക്കൾ കസ്റ്റംസ് പിടിച്ചെടുത്തു. അതെ സമയം കഴിഞ്ഞ വർഷം 1118 മയക്കു മരുന്നാണ് കസ്റ്റംസ് പിടിച്ചെടുത്തത്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. 47.5 ദശലക്ഷം ദിർഹം വില വരുന്ന ലഹരി വസ്തുക്കൾ കണ്ടെയ്നറുകളിൽ നിന്നാണ് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. മൂന്ന് ദശ ലക്ഷം ക്യാപ്റ്റൻ ഗുളികകൾ കടത്തുന്നത് തടയാനും സേഫ് ഹോം ലാൻഡ് ക്യാമ്പയിനിലൂടെ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.

More from UAE