ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ്; പ്രതികരണ സമയത്തിൽ റെക്കോർഡ് നേട്ടം

File Photo

2022- നെ അപേക്ഷിച്ചു 13 ശതമാനം മെച്ചപ്പെട്ട് ശരാശരി  പ്രതികരണ സമയം 7.5 മിനിറ്റാണ്

2023-ൽ ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് 2,35,000-ലധികം എമർജൻസി കോളുകളോട് പ്രതികരിച്ചു. പ്രതികരണ സമയത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു.  2022- നെ അപേക്ഷിച്ചു 13 ശതമാനം മെച്ചപ്പെട്ട് ശരാശരി  പ്രതികരണ സമയം 7.5 മിനിറ്റാണ്. 

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കേസുകൾഗുരുതരമായ കേസുകൾ ഉൾപ്പടെ 2023-ൽ, കോർപ്പറേഷന് 2,05,200 റിപ്പോർട്ടുകളാണ് ലഭിച്ചത്.   2,35,394 വ്യക്തികൾക്ക് വൈദ്യസഹായം നല്കാൻ സാധിച്ചു . ഇതിൽ 69,647 കേസുകൾ  അടിയന്തര ഇടപെടൽ ആവശ്യമുള്ള കേസുകളായിരുന്നു.  26,816 അടിയന്തരമല്ലാത്ത കേസുകൾ  സർക്കാർ-സ്വകാര്യ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിലേക്ക് ഉൾപ്പെടുത്തി. കഴിഞ്ഞ വർഷം ഹൃദയസ്തംഭനമുണ്ടായ 90 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചെന്നു ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് റിപ്പോർട്ട് ചെയ്തു.

വർഷം മുഴുവനും 5,000 മണിക്കൂറോളം ദുബായിലുടനീളമുള്ള 42 പ്രധാന പരിപാടികളിൽ സംബന്ധിച്ചതായും അധികൃതർ അറിയിച്ചു. ഈദ് ആഘോഷങ്ങൾ, പുതുവത്സര പരിപാടികൾ, പ്രാദേശികവും അന്തർദേശീയവുമായ മത്സരങ്ങൾ, പ്രദർശനങ്ങൾ, ആഗോള സമ്മേളനങ്ങൾ തുടങ്ങിയ സുപ്രധാന പരിപാടികൾ  ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ ദുബായ് ആംബുലൻസ് കഴിഞ്ഞ വർഷം 12 പുതിയ ആംബുലൻസ് പോയിൻ്റുകൾ അവതരിപ്പിച്ചു. ആകെ  133 ആംബുലൻസ് പോയിൻ്റുകൾ  ദുബായിലുടനീളം വിതരണം ചെയ്തു. എമർജൻസി ഡോക്ടർമാർ, പാരാമെഡിക്കുകൾ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർ, എമർജൻസി റെസ്‌പോണ്ടർമാർ എന്നിവരുൾപ്പെടെ 1,375 പേരാണ്  കോർപ്പറേഷൻ്റെ തൊഴിൽ സേനയിലുള്ളത്.

സമൂഹത്തിലെ അംഗങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആംബുലൻസ്, എമർജൻസി മെഡിക്കൽ സേവനങ്ങളുടെ ആഗോള തലത്തിലെ നേതൃത്വം കൈവരിക്കാൻ സംഘടനയ്ക്ക് സാധിച്ചെന്ന്   ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഹിസ് എക്സലൻസി അവദ് സഗീർ അൽ കെത്ബി പറഞ്ഞു.

 

 

More from UAE