രണ്ട് പുതിയ സ്റ്റേഷനുകളും രണ്ട് ജലപാതകളും തുറന്നു. യാത്രാ സമയം 30 മിനിറ്റിൽ നിന്ന് 11 മിനിറ്റായി ചുരുങ്ങി
ദുബായ് ക്രീക്കിലെ ജലഗതാഗത ശൃംഖലയിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മാറ്റങ്ങൾ വരുത്തിയതോടെ രണ്ട് പുതിയ സ്റ്റേഷനുകളും രണ്ട് ജലപാതകളും തുറന്നു. അൽ ഫഹീദി, അൽ സബ്കാ എന്നീ സ്റ്റേഷനുകളാണ് പുതിയതായി തുറന്നത്. ക്രീക്കിലെ ഗതാഗതം ക്രമീകരിച്ചത് വഴി സർവീസുകളുടെ എണ്ണം 15 ശതമാനം കൂടിയതായും മാത്രമല്ല യാത്രാ സമയം 30 മിനിറ്റിൽ നിന്ന് 11 മിനിറ്റായി ചുരുങ്ങിയെന്നും R T A സമുദ്രഗതാഗത വിഭാഗം മേധാവി മുഹമ്മദ് അബൂബക്കർ അൽ ഹാഷിമി വ്യക്തമാക്കി.