
ദുബായ് മെട്രോ മെയ് 28-ന് പൂർണമായി പ്രവർത്തനത്തിലേക്ക് മടങ്ങുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു
യുഎഇയിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് ഓൺപാസീവ്, ഇക്വിറ്റി, മഷ്റെക്ക്, എനർജി സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്.
എല്ലാ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി ഈ സ്റ്റേഷനുകൾ വീണ്ടും തുറക്കുമെന്നാണ് ആർ.ടി.എ അറിയിച്ചിരിക്കുന്നത്.
അതേസമയം, മെട്രോയുടെ പ്രവർത്തനം പൂർണ്ണമായി പുനരാരംഭിക്കുന്നതുവരെ നിലവിലുള്ള ബസ് സർവ്വീസുകൾ തുടരും. മൂന്ന് റൂട്ടുകളിലായി 150-ലധികം ബസുകൾ ആണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്.
ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ നിന്ന് ഓൺ പാസീവ്, മാൾ ഓഫ് എമിറേറ്റ്സ്, മഷ്റഖ്, ഇക്വിറ്റി, ദുബായ് ഇൻറർനെറ്റ് സിറ്റി, അൽ ഖൈൽ മെട്രോ സ്റ്റേഷനുകളിലേയ്ക്കാണ് ബസ് സർവ്വീസ് ഏർപ്പെടുത്തിയിരിക്കുന്നത്.