ദുബായ് സ്കൂളുകളിലെ പുതിയ വർക്ക് വീക്ക് ; അധ്യാപന സമയം കുറയില്ല

നാലര ദിവസത്തിലെ ക്ലാസുകൾ നേരത്തെ ആരംഭിക്കണോ,സ്കൂൾ സമയം ദീർഘിപ്പിക്കണോ എന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം

ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ  ജനുവരി മുതൽ പുതിയ വർക്ക് വീക്ക്  രീതിയിലേക്ക് മാറുമെങ്കിലും അധ്യാപന സമയം കുറയില്ല. നാലര ദിവസത്തിലെ ക്ലാസുകൾ നേരത്തെ ആരംഭിക്കണോ,സ്കൂൾ സമയം ദീർഘിപ്പിക്കണോ എന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം.എന്നാൽ രക്ഷിതാക്കളുമായി കൂടിയാലോചിച്ചു ശേഷം മാത്രമായിരിക്കണം തീരുമാനമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. അതെ സമയം വെള്ളിയാഴ്ചകളിൽ സ്കൂൾ സമയം ഉച്ചയ്ക്ക് 12.00 വരെ മാത്രമായിരിക്കണമെന്നാണ് നിർദ്ദേശം. ജനുവരി 3 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വർക്ക് വീക്കിന്റെ വിശദാംശങ്ങൾ സംബന്ധിച്ചു നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി പുതിയ ഗൈഡ് തയ്യാറാക്കിയിട്ടുണ്ട്. 

More from UAE