ദുബായ് സർക്കാർ വേനൽക്കാലത്ത് ജോലി സമയം വെട്ടി കുറയ്ക്കും

24 ഓഗസ്റ്റ് 12 മുതൽ സെപ്‌റ്റംബർ 30 വരെ ഔവർ ഫ്ലെക്‌സിബിൾ സമ്മർ  സംരംഭത്തിൽ പങ്കെടുക്കുന്ന 15 സ്ഥാപനങ്ങളുടെ ജോലി സമയം വെള്ളിയാഴ്ചകളിൽ  ഏഴ് മണിക്കൂറായി വെട്ടിക്കുറയ്ക്കും.

ദുബായ് സർക്കാർ വേനൽക്കാലത്ത് ജോലി സമയം വെട്ടി കുറയ്ക്കും. ഇതിനുള്ള പരീക്ഷണ പദ്ധതി പ്രഖ്യാപിച്ചു  .2024 ഓഗസ്റ്റ് 12 മുതൽ സെപ്‌റ്റംബർ 30 വരെ ഔവർ ഫ്ലെക്‌സിബിൾ സമ്മർ  സംരംഭത്തിൽ പങ്കെടുക്കുന്ന 15 സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കും.
ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033-നെ പിന്തുണച്ച് ജീവനക്കാരുടെ ക്ഷേമവും തൊഴിൽ-ജീവിത സന്തുലനവും മെച്ചപ്പെടുത്താനാണ് ഈ പരീക്ഷണ നീക്കം ലക്ഷ്യമിടുന്നത്. ജീവിത നിലവാരം വർധിപ്പിക്കാനും ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച നഗരമെന്ന ദുബായുടെ  പദവി ശക്തിപ്പെടുത്താനുമുള്ള  ലക്ഷ്യത്തിൻ്റെ ഭാഗമാണിത്.

More from UAE