
100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായാണ് പരമാവധി വേഗത കുറിച്ചിരിക്കുന്നത്
ദുബായ് ഹത്ത റോഡിൽ വേഗ പരിധി വെട്ടി കുറച്ചു . റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അജ്മാൻ മസ്ഫൗട്ട് ഏരിയയിലെ ദുബായ്-ഹത്ത സ്ട്രീറ്റിന്റെ ഒരു ഭാഗത്ത് വേഗപരിധിവെട്ടി കുറച്ചിരിക്കുന്നത്.
മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായാണ് പരമാവധി വേഗത കുറിച്ചിരിക്കുന്നത് . റോഡിലെ വേഗപരിധി കുറയ്ക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു. ഇത് സംബന്ധിച്ചു വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അജ്മാൻ പോലീസ് പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.