ഡ്യൂട്ടി ഫ്രീ ഷോപ്പുകളും തുറന്ന് പ്രവർത്തിക്കും
കോവിഡ് ദുരിതത്തെ തുടർന്ന് അടച്ചിട്ടിരുന്ന ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന്, കോൺകോഴ്സ് ഡി എന്നിവ പതിനഞ്ച് മാസങ്ങൾക്ക് ശേഷം തുറന്ന് പ്രവർത്തനം ആരംഭിച്ചു.
റിയാദിൽ നിന്ന് ഫ്ലൈനാസ് ഫ്ലൈറ്റ് എക്‌സ്‌വൈ 201ൽ നിന്നുള്ള യാത്രക്കാരാണ് ആദ്യം എത്തിയത്.അടുത്ത ദിവസങ്ങളിൽ ടെർമിനലുകൾ 2, 3 എന്നിവ ഘട്ടം ഘട്ടമായി തുറന്ന് പ്രവർത്തിക്കും.
വേനലവിധിയിൽ യാത്രക്കാരുടെ ഗണ്യമായ വർദ്ധനവ് കണക്കിലെടുത്താണ് ടെർമിനൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ടെർമിനൽ ഒന്നിലെ . ദുബൈ ഡ്യൂട്ടി ഫ്രീ കഴിഞ്ഞ വർഷം 250 കോടി ദിർഹമിെൻറ വിറ്റുവരവാണ് നേടിയത്.