
ആരോഗ്യം, സാമൂഹ്യമായ ഇടപെടൽ, സേവനം, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങി എല്ലാ രംഗത്തും തുല്യത ഉറപ്പുവരുത്തുകയാണ്
അബുദാബി ദൃഢനിശ്ചയമുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ട് പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചു. ഇരുപത്തിയെട്ടോളം ലോക്കൽ ഫെഡറൽ ഗവൺമെന്റുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യം, സാമൂഹ്യമായ ഇടപെടൽ, സേവനം, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങി എല്ലാ രംഗത്തും തുല്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്. അബുദാബി കിരീടാവകാശിയും യു എ ഇ ആംഡ് ഫോഴ്സസ് ഉപസർവ്വസൈന്യാധിപനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് എംപവര്‍മെന്റ് സ്ട്രാറ്റജി പ്രഖ്യാപിച്ചത്.