സ്വപ്നങ്ങളുടെ വിത്തുകൾ പാകിയ പാടങ്ങളെയും തകർത്തുകൊണ്ട്
സ്പെഷ്യൽ ന്യൂസ്
നാമമാത്രമായ പ്രേമം
ബുൾഡോസർ വന്ന ദിവസമാണ്
നമ്മൾ വേർപിരിഞ്ഞത്.
പ്രേമത്തെയും
സ്വപ്നങ്ങളുടെ വിത്തുകൾ പാകിയ
പാടങ്ങളെയും തകർത്തുകൊണ്ട്
കുരവകളുയർത്തിയ
കുടിലുകളുടെ നെഞ്ചിലൂടെ
നന്മകൾ നിറഞ്ഞ
ഗ്രാമത്തിന്റെ ഞരമ്പിലൂടെ
കാമരൂപിയായ നഗരം നിർമിക്കുവാൻ
പ്രേമബദ്ധരുടെ നടുവിലൂടെ
ബുൾഡോസർ വന്നു പോയ ദിവസം".