കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
നൈജീരിയയിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി യുഎഇ 50 ടൺ ഭക്ഷ്യവസ്തുക്കളടങ്ങിയ ഒരു വിമാനം നൈജീരിയയിലേക്ക് അയച്ചു. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
കാർഷിക മേഖലകൾ ഉൾപ്പെടെ കനത്ത നാശനഷ്ടമാണ് നേരിട്ടത്. ഭക്ഷ്യ വിഭവങ്ങളുടെ അഭാവവും അടിയന്തിര മാനുഷിക സഹായത്തിൻ്റെ ആവശ്യകതയും വർദ്ധിച്ച സാഹചര്യത്തിലാണ് യു എ ഇ യുടെ ഇടപെടൽ. അന്താരാഷ്ട്ര സമൂഹവുമായുള്ള മാനുഷിക സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രതിസന്ധികളിലും ദുരന്തങ്ങളിലും രാഷ്ട്രങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് സഹായം പ്രതിഫലിപ്പിക്കുന്നതെന്ന് നൈജീരിയയിലെ യുഎഇ അംബാസഡർ സേലം അൽ ഷംസി പറഞ്ഞു. നൈജീരിയയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളുടെ ദുരിതം ലഘൂകരിക്കുന്നതിനാണ് ഈ സംരംഭം സഹായിക്കുന്നത് എന്നും ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ മറികടക്കാൻ ആവശ്യമായ പിന്തുണ യു എ ഇ അവർക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനുഷിക ഐക്യദാർഢ്യത്തിൻ്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ലോകമെമ്പാടുമുള്ള ആളുകൾക്ക് സഹായം നൽകുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി പ്രകൃതി ദുരന്തബാധിതരായ രാജ്യങ്ങൾക്ക് മാനുഷികവും ദുരിതാശ്വാസ സഹായവും നൽകുന്നത് യുഎഇ തുടരുകയാണ്.