
പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തുന്നതിനായുള്ള ദുബായ് പോലീസിന്റെ കാമ്പയിനിനോടനുബന്ധിച്ചാണ് അറിയിപ്പ്
അനധികൃതമായി പടക്കങ്ങൾ കൈവശംവയ്ക്കുകയോ അനുചിതമായി ഉപയോഗിക്കുകയോ ചെയ്താൽ ഒരു ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കുമെന്ന് ദുബായ് പോലീസ്. പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തുന്നതിനായുള്ള ദുബായ് പോലീസിന്റെ കാമ്പയിനിനോടനുബന്ധിച്ചാണ് അറിയിപ്പ്. പടക്കങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിക്കാത്ത വ്യക്തികളെയും ,കുട്ടികളെയും അനുവദിക്കരുത് എന്ന് കാമ്പയിൻ ചൂണ്ടിക്കാട്ടുന്നു. ആഘോഷങ്ങളിലും മറ്റ് കമ്മ്യൂണിറ്റി അവസരങ്ങളിലും പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്നത് സംബന്ധിച്ചു സമൂഹത്തെ ബോധവൽക്കരിക്കുക എന്നതും കാമ്പയിൻ ലക്ഷ്യമിടുന്നു .അനുചിതമായ രീതിയിലുള്ള ഉപയോഗം സ്ഥിരമായ വൈകല്യങ്ങൾക്ക് കാരണമാകുമെന്ന് ദുബായ് പോലീസ് അഭിപ്രായപ്പെട്ടു.