2022-23 വര്‍ഷത്തിലെ വളര്‍ച്ചാ അനുമാനം 7.8ശതമാനമാണെന്നുംആര്‍ബിഐ
ഇന്ത്യയിൽ പണവായ്പാ നിരക്കില്‍ മാറ്റംവരുത്തിയില്ല. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. പത്താമത്തെ തവണയും റിസര്‍വ് ബാങ്ക് നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല എന്നതു ശ്രദ്ധേയമാണ്. 2021-22ലെ മൊത്തം ആഭ്യന്തര ഉത്പാദനം കോവിഡിനുമുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, 2022-23 വര്‍ഷത്തിലെ വളര്‍ച്ചാ അനുമാനം 7.8ശതമാനമാണെന്നുംആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരുകയാണ്. പണപ്പെരുപ്പ പരിധി 2-6ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.