25 മുതൽ 75 ശതമാനം വരെ ഡിസ്‌കൗണ്ട്
പരിശുദ്ധ റമദാനോടനുബന്ധിച്ചു ഭക്ഷ്യ വില കുറച്ചു യു എ ഇ. മുപ്പതിനായിരത്തോളം ഭക്ഷ്യ വസ്തുക്കളുടെ വില കുറയ്ക്കുമെന്ന് യു എ ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വിലവർദ്ധനവില്ലെന്നു ഉറപ്പാക്കാൻ 420 ഓളം പരിശോധനകൾ നടത്തും.ദേശീയ വ്യാപകമായി 900 ഷോപ്പുകളിൽ മത്സ്യം, മാംസം,അരി, പഞ്ചസാര, ധാന്യം, എന്നിവയുടെ വിലയിൽ കുറവ് രേഖപ്പെടുത്തും.25 മുതൽ 75 ശതമാനം വരെ ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു.