പരീക്ഷകൾ മാറ്റിവയ്‌ക്കുന്നത്‌ സംബന്ധിച്ച്‌  അന്തിമ തീരുമാനം തേടി ചീഫ്‌ സെക്രട്ടറി

ചില കലക്ടർമാർ പരീക്ഷ മാറ്റി വയ്‌ക്കണമെന്ന് ചീഫ്സെക്രട്ടറിക്ക് കത്ത് നല്‍കി. പ്രധാന അധ്യാപക സംഘടനകളും ഈ ആവശ്യവുമായി സർക്കാരിനെ സമീപിച്ചു.

കേരളത്തിൽ  എസ്‌എസ്‌എൽസി, പ്ലസ്‌ ടു വാർഷിക പരീക്ഷകൾ മാറ്റിവയ്‌ക്കുന്നത്‌ സംബന്ധിച്ച്‌  അന്തിമ തീരുമാനം തേടി ചീഫ്‌ സെക്രട്ടറി വി പി  ജോയ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ കത്ത്‌ നൽകി. 
 നിലവിൽ എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷകൾ  മുൻ നിശ്‌ചയപ്രകാരം നടത്താനാണ്‌ തീരുമാനം‌. എന്നാൽ തെരഞ്ഞെടുപ്പ്‌  ചുമതലകൾക്കും അതിന്റെ പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും‌ അധ്യാപകരെ തെരഞ്ഞെടുപ്പ്‌ കമീഷൻ നിയോഗിച്ചു. കൂടാതെ സംസ്ഥാനത്തെ 42 സ്‌കൂൾ  വോട്ടിങ്‌ യന്ത്രങ്ങൾ സൂക്ഷിക്കേണ്ട സ്‌ട്രോങ്‌ റൂമുകളാണ്‌. ഇവിടെ പരീക്ഷ നടത്താനും മൂല്യനിർണയത്തിനും തടസ്സങ്ങളുണ്ട്‌. ചില കലക്ടർമാർ പരീക്ഷ മാറ്റി വയ്‌ക്കണമെന്ന് ചീഫ്സെക്രട്ടറിക്ക് കത്ത് നല്‍കി. പ്രധാന അധ്യാപക സംഘടനകളും ഈ ആവശ്യവുമായി സർക്കാരിനെ സമീപിച്ചു.

എന്നാൽ ഇത്‌ സംബന്ധിച്ച്‌ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിദ്യാഭ്യാസവകുപ്പിന്‌ ലഭിച്ച നിവേദനങ്ങൾ ചീഫ്‌ സെക്രട്ടറിക്ക്‌ കൈമാറി.  പെരുമാറ്റച്ചട്ടമുള്ളതിനാല്‍ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതിക്ക്‌ മാത്രമേ ഇളവുകൾ തേടി തെരഞ്ഞെടുപ്പ്‌ കമീഷനെ സമീപിക്കാനാകൂ.  സാഹചര്യത്തിലാണ്‌ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക്‌ പരിഹാരം തേടി ചീഫ്‌ സെക്രട്ടറി  കമീഷനെ സമീപിച്ചത്‌.


 

More from UAE