ഇതോടൊപ്പം യുഎഇ നിവാസികൾക്ക് സൗജന്യ മെഡിക്കൽ കൺസൾട്ടേഷനും സ്ക്രീനിംഗും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഫെബ്രുവരി 4 ന് ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് പിങ്ക് കാരവൻ റൈഡിന്റെ പതിനൊന്നാമത് എഡിഷൻ ദുബായിൽ തുടക്കം കുറിക്കും . കുതിരകളുടെ ഘോഷയാത്ര ഉൾപ്പെടുത്തി നടത്തുന്ന വാർഷിക സംരംഭം 2011 മുതൽ സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്ന ഒന്നാണ് . ഇതോടൊപ്പം യുഎഇ നിവാസികൾക്ക് സൗജന്യ മെഡിക്കൽ കൺസൾട്ടേഷനും സ്ക്രീനിംഗും വാഗ്ദാനം ചെയ്യുന്നുണ്ട്.
പതിനൊന്നാമത് എഡിഷനിൽ ഏറ്റവും പ്രധാനപ്പെട്ടതും തടയാവുന്നതുമായ ക്യാൻസറുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്‌ഷ്യം.
പുരുഷന്മാർക്ക് സ്തനാർബുദം വരില്ല എന്ന മിഥ്യാധാരണ ഇല്ലാതാക്കാൻ സഹായിക്കുന്നതിന്, സ്ത്രീകൾക്കും പുരുഷന്മാർക്കും ക്ലിനിക്കൽ, അൾട്രാസൗണ്ട്, മാമോഗ്രാം എന്നിവയുൾപ്പെടെ രാജ്യവ്യാപകമായി സൗജന്യ സ്തനാർബുദ പരിശോധനകൾ വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നു അധികൃതർ വ്യക്തമാക്കി.
ഫെബ്രുവരി 4 മുതൽ 10 വരെ നടക്കുന്ന പിങ്ക് കാരവൻ റൈഡിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള കുതിരസവാരിക്കാർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.