
2020 മാർച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീർന്ന റെസിഡന്‍റ് വിസക്കാരാണ് ഈ മാസം 11 ന് മുമ്പ് മടങ്ങേണ്ടത്.
കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഇന്നവസാനിക്കും. 2020 മാർച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീർന്ന റെസിഡന്‍റ് വിസക്കാരാണ് ഈ മാസം 11 ന് മുമ്പ് മടങ്ങേണ്ടത്. അല്ലാത്ത പക്ഷം ഇവർ പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കണം. ഈ മാസം 11ന് ശേഷവും മടങ്ങാത്ത താമസ വിസക്കാർ അധികമായി തങ്ങുന്ന ഓരോ ദിവസവും 25 ദിർഹം വീതം പിഴ അടക്കേണ്ടി വരും.