![](https://mmo.aiircdn.com/265/63d1496e22580.jpg)
ഈജിപ്ഷ്യൻ ഗായകൻ മഹ്മൂദ് എൽ എസ്സെലിയുടെ ഇന്ന് രാത്രി നടത്താനിരുന്ന പരിപാടി റദ്ദാക്കി
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്തു ഗ്ലോബൽ വില്ലേജ് ഇന്ന് രാത്രി 8:00 മണിക്ക് അടച്ചിടാൻ തീരുമാനിച്ചു. ഇതോടെ ഈജിപ്ഷ്യൻ ഗായകൻ മഹ്മൂദ് എൽ എസ്സെലിയുടെ ഇന്ന് രാത്രി നടത്താനിരുന്ന പരിപാടി റദ്ദാക്കി
പ്രത്യേക പരിപാടി റദ്ദാക്കിയതിലെ നിരാശ മനസിലാകുന്നുണ്ടെങ്കിലും അതിഥികളുടെ ക്ഷേമമാണ് തങ്ങളുടെ പ്രധാന മുൻഗണന എന്ന് ഗ്ലോബൽ വില്ലേജ് പ്രസ്താവനയിൽ പറഞ്ഞു.
സഹകരണത്തിനും ധാരണയ്ക്കും നന്ദി പറയുന്നതായും അറിയിപ്പിൽ വ്യക്തമാക്കി. വെബ്‌സൈറ്റിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയോ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കണമെന്നും അധികൃതർ അറിയിച്ചു.