ഫെഡറൽ ജീവനക്കാരുടെ ജോലി ദിവസങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്നു യുഎഇ സർക്കാർ

ഔദ്യോഗിക ചാനലുകളിൽ നിന്ന് മാത്രം പൊതു ജനങ്ങൾ വിവരങ്ങൾ തേടണമെന്ന് അതോറിറ്റി

ഫെഡറൽ ജീവനക്കാരുടെ ജോലി ദിവസങ്ങളിൽ മാറ്റം വരുത്തിയെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നു യുഎഇ സർക്കാർ വ്യക്തമാക്കി. ഫെഡറൽ ജീവനക്കാരുടെ പ്രവർത്തി ദിവസങ്ങൾ കുറച്ചു എന്നായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.  ജൂലൈ  ഒന്ന് മുതൽ ഫെഡറൽ തൊഴിലാളികൾക്ക് പ്രവർത്തി സമയത്തിൽ മാറ്റമൊന്നുമില്ല എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ്  ഔദ്യോഗികമായി അറിയിച്ചു. ഔദ്യോഗിക ചാനലുകളിൽ നിന്ന് മാത്രം പൊതു ജനങ്ങൾ വിവരങ്ങൾ തേടണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.

More from UAE