ഫെഡറൽ ജീവനക്കാർക്ക് ഫ്ലെക്സിബിൾ സമയം പ്രഖ്യാപിച്ച് യുഎഇ

For Illustration

ബാക്ക്-ടു-സ്‌കൂൾ' നയത്തിലൂടെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് ഫ്ലെക്സിബിൾ സമയം അനുവദിക്കും.

യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് ഫ്ലെക്സിബിൾ സമയം അനുവദിക്കും.

ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) ഇത് സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും സർക്കുലർ പുറപ്പെടുവിച്ചു.

'ബാക്ക്-ടു-സ്‌കൂൾ' നയം ജീവനക്കാരെ ആദ്യ ദിവസം വൈകി എത്തിച്ചേരുന്നതിനോ നേരത്തെ പുറപ്പെടുന്നതിനോ, മൂന്ന് മണിക്കൂർ വരെ അവരുടെ സമയം ക്രമീകരിക്കാൻ അനുവദിക്കുന്നു.

നഴ്സറികളിലോ കിൻ്റർഗാർട്ടനുകളിലോ കുട്ടികളുള്ള ഫെഡറൽ സ്റ്റാഫിന്, പുതിയ ടേമിൻ്റെ ആദ്യ ആഴ്ചയിൽ ഈ രീതി തുടരാം. കൂടാതെ പ്രതിദിനം മൂന്ന് മണിക്കൂർ വരെ ക്രമീകരിച്ച സമയം അനുവദിക്കുകയും ചെയ്യും.

കൂടാതെ, അധ്യയന വർഷത്തിൽ രക്ഷാകർതൃ-അധ്യാപക മീറ്റിംഗുകൾ, ബിരുദദാന ചടങ്ങുകൾ, മറ്റ് സുപ്രധാന പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് മൂന്ന് മണിക്കൂർ വരെ അവധിയും ലഭിക്കും.

More from UAE