യുഎഇയുടെ ശുദ്ധമായ വൈദ്യുതി ലഭ്യമാക്കുന്നതിനും ശുദ്ധമായ ഊർജ പരിവർത്തനം മെച്ചപ്പെടുത്തുന്നതിനും അടുത്ത 60 വർഷത്തേക്ക് ഊർജ സുരക്ഷ വർധിപ്പിക്കുന്നതിനുമായി നാല് യൂണിറ്റുകൾ ഓൺലൈനായി പ്രവർത്തിക്കാനുള്ള യൂണിറ്റ് 4 ന്റെ സന്നദ്ധത തെളിയിക്കുന്നതിനുള്ള പ്രധാന ഘട്ടങ്ങളാണ് ഈ പരിശോധനകൾ
യു എ ഇ യുടെ ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ യൂണിറ്റ് 4-ൽ പ്രീ-ഓപ്പറേഷൻ ടെസ്റ്റ് പൂർത്തിയായി.
ഹോട്ട് ഫങ്ഷണൽ ടെസ്റ്റിംഗ് സമയത്ത് താപ വികാസത്തിനും വൈബ്രേഷനും വേണ്ടിയുള്ള റിയാക്ടറിന്റെ ഘടകങ്ങളാണ് പരിശോധിച്ചത്.എല്ലാ സംവിധാനങ്ങളും ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു.
എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ യൂണിറ്റ് 4-ൽ സ്ട്രക്ചറൽ ഇന്റഗ്രിറ്റി ടെസ്റ്റും, ഇന്റഗ്രേറ്റഡ് ലീക്ക് റേറ്റ് ടെസ്റ്റും പൂർത്തിയാക്കി. സാധാരണവും അസാധാരണവുമായ സാഹചര്യങ്ങളിൽ സുരക്ഷിതമായി പ്രവർത്തിക്കാനുള്ള കഴിവും പ്രകടമാക്കി. യുഎഇയുടെ നേട്ടങ്ങളുടെ ട്രാക്കിൽ പുതിയ നാഴികക്കല്ലുകൾ പതിപ്പിക്കാനുള്ള കഠിനവും തീവ്രവുമായ പ്രവർത്തനത്തിന്റെ തെളിവാണ് ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റ്.
യുഎഇയുടെ ശുദ്ധമായ വൈദ്യുതി ലഭ്യമാക്കുന്നതിനും ശുദ്ധമായ ഊർജ പരിവർത്തനം മെച്ചപ്പെടുത്തുന്നതിനും അടുത്ത 60 വർഷത്തേക്ക് ഊർജ സുരക്ഷ വർധിപ്പിക്കുന്നതിനുമായി നാല് യൂണിറ്റുകൾ ഓൺലൈനായി പ്രവർത്തിക്കാനുള്ള യൂണിറ്റ് 4 ന്റെ സന്നദ്ധത തെളിയിക്കുന്നതിനുള്ള പ്രധാന ഘട്ടങ്ങളാണ് ഈ പരിശോധനകൾ എന്ന് ന്യൂക്ലിയർ എനർജി കോഓപ്പറേഷൻ മാനേജിങ് ഡയറക്ടറും സിഇഒയുമായ മുഹമ്മദ് ഇബ്രാഹിം അൽ ഹമ്മാദി പറഞ്ഞു.
യൂണിറ്റ് 1 ന് മൂന്ന് വർഷത്തിന് ശേഷം 2015 സെപ്റ്റംബറിലാണ് യൂണിറ്റ് 4 ന്റെ നിർമ്മാണം ആരംഭിച്ചത്. 5,600 മെഗാവാട്ട് ശുദ്ധമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ യുഎഇയുടെ 25% വൈദ്യുതി ആവശ്യം വരെ നിറവേറ്റാന്‍ ബറാക്കയിലെ നാല് യൂണിറ്റുകൾക്ക് കഴിയും.പൂർണമായും പ്രവർത്തനക്ഷമമായാൽ, പ്ലാന്റിന്റെ നാല് യൂണിറ്റുകളും യുഎഇയുടെ വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം വരെ ഉൽപ്പാദിപ്പിക്കുകയും പ്രതിവർഷം 22.4 ദശലക്ഷം ടൺ കാർബൺ പുറന്തള്ളുന്നത് തടയുകയും ചെയ്യും.