ബാക്ക്-ടു-സ്കൂൾ ; വിദ്യാർത്ഥികൾക്ക് കോവിഡ് പരിശോധനാ ഫലം നിർബന്ധമാക്കി അബുദാബി

എമിറേറ്റിലുടനീളമുള്ള എല്ലാ സ്വകാര്യ  ചാർട്ടർ സ്കൂൾ വിദ്യാർത്ഥികളും  ആദ്യ ദിവസം നെഗറ്റീവ് കോവിഡ് പരിശോധനാ ഫലം നിർബന്ധമായും ഹാജരാക്കണം

അബുദാബിയിൽ പുതിയ അധ്യയന വർഷം സ്കൂൾ പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക്  കോവിഡ് പരിശോധനാ ഫലം നിർബന്ധമാക്കി പുതിയ മാർഗ്ഗനിർദ്ദേശം. 

എമിറേറ്റിലുടനീളമുള്ള എല്ലാ സ്വകാര്യ  ചാർട്ടർ സ്കൂൾ വിദ്യാർത്ഥികളും  ആദ്യ ദിവസം നെഗറ്റീവ് കോവിഡ് പരിശോധനാ ഫലം നിർബന്ധമായും ഹാജരാക്കണം. സുരക്ഷിതമായി  അധ്യയന വര്ഷം തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ്  അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്  ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. 

നിശ്ചയദാർഢ്യമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ പ്രായപരിധിയിലുമുള്ള വിദ്യാർത്ഥികളും  ക്ലാസിൽ പ്രവേശിക്കുന്നതിന് മുൻപ്  നെഗറ്റീവ് പരിശോധനാ  ഫലം ഹാജരാക്കണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും  അബുദാബിയിലുടനീളമുള്ള ഏതെങ്കിലും സ്വകാര്യ , പൊതു ടെസ്റ്റിംഗ് സെന്ററിൽ നിന്ന് സൗജന്യ കോവിഡ് പിസിആർ പരിശോധന നടത്താൻ സാധിക്കുമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു . കൂടാതെ 12 വയസ്സിനു താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്ക്  പിസിആർ ടെസ്റ്റിന് പകരമായി  ഉമിനീർ പരിശോധന തിരഞ്ഞെടുക്കാനും സാധിക്കും. 

More from UAE