നാഷണൽ അക്കാദമി ഫോർ ചൈൽഡ് ഹുഡ് ഡെവലപ്പ്മെന്റ് അക്കാദമിക്ക് തുടക്കം കുറിച്ചു യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നൈഹാൻ
ബാല്യകാലം കൂടുതൽ മികച്ചതാക്കാൻ യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നൈഹാൻ പുതിയ അക്കാദമിക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസം, പരിശീലനം, പഠന പരിപാടികൾ എന്നിവയാണ് നാഷണൽ അക്കാദമി ഫോർ ചൈൽഡ് ഹുഡ് ഡെവലപ്പ്മെന്റ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. ഇതിനോടൊപ്പം കുട്ടികളുടെ വികസനത്തിലും പരിചരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. കുട്ടികൾക്ക് അക്കാദമിക് ഗവേഷണങ്ങൾ, കോൺഫറൻസുകൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവയിൽ പങ്കെടുക്കാനും സാധിക്കും. ഭാവിയിൽ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി തൊഴിൽ വികസന സൗകര്യങ്ങളും പദ്ധതിയ്ക്ക് കീഴിൽ ഉണ്ടായിരിക്കും. സെപ്റ്റംബറിൽ ആരംഭിക്കുന്ന ആദ്യ പ്രോഗ്രാമിന്റെ രജിസ്ട്രേഷൻ ഈ മാസം അവസാനം ആരംഭിക്കും.