![](https://mmo.aiircdn.com/265/66bb4708e29fa.jpg)
യുഎഇയിൽ സ്‌കൂൾ അധ്യയന വർഷത്തിൻ്റെ ആദ്യ ദിനത്തിൽ ട്രാഫിക് നിയമ ലംഘനങ്ങൾ ഒഴിവാക്കിയാൽ ട്രാഫിക് റെക്കോർഡുകളിൽ ബ്ലാക് പോയിന്റ് ഉള്ളവർക്ക് നാല് ബ്ലാക്ക് പോയിൻ്റുകൾ നീക്കം ചെയ്യാൻ അവസരം
യുഎഇയിൽ സ്‌കൂൾ അധ്യയന വർഷത്തിൻ്റെ ആദ്യ ദിനത്തിൽ ട്രാഫിക് നിയമ ലംഘനങ്ങൾ ഒഴിവാക്കിയാൽ ട്രാഫിക് റെക്കോർഡുകളിൽ ബ്ലാക് പോയിന്റ് ഉള്ളവർക്ക് നാല് ബ്ലാക്ക് പോയിൻ്റുകൾ നീക്കം ചെയ്യാൻ അവസരം ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിൻ്റെ അപകട രഹിത ദിന ത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 26നാണ് ഈ സംരംഭം.
ബ്ലാക്ക് പോയിൻ്റ് കിഴിവിന് യോഗ്യത നേടണമെങ്കിൽ അന്നേ ദിവസം അപകടമോ ട്രാഫിക് നിയമലംഘനമോ ഒഴിവാക്കുമെന്ന് ഡ്രൈവർമാർ ഓൺലൈനിലൂടെ ഒരു പ്രതിജ്ഞയിൽ ഒപ്പ് വെക്കണം. ബ്ലാക്ക് പോയിൻ്റ് കിഴിവ്
രണ്ടാഴ്ചയ്ക്ക് ശേഷം ബാധകമാകും.ഈ വർഷം മുഴുവനും ഗതാഗത സുരക്ഷ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് നീക്കം.
യുഎഇ ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാടുമായി യോജിച്ചു റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടിയാണു കാമ്പയിൻ എന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ എഞ്ചിനീയർ ഹുസൈൻ അഹമ്മദ് അൽ ഹരിതി പറഞ്ഞു.
സ്‌കൂളുകൾക്ക് സമീപമുള്ള വേഗപരിധി പാലിക്കൽ, ശ്രദ്ധ വ്യതിചലിക്കാതിരിക്കുക, സുരക്ഷിത അകലം പാലിക്കുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക, അടിയന്തര വാഹനങ്ങൾക്ക് വഴി നൽകുക തുടങ്ങിയ നിർണായക സുരക്ഷാ നടപടികളെക്കുറിച്ച് വാഹനമോടിക്കുന്നവരെ ബോധവൽക്കരിക്കുകയും ചെയ്യും.