മദേഴ്സ് എൻഡോവ്മെൻ്റ് കാമ്പെയ്നോടുള്ള സമൂഹത്തിന്റെ പ്രതികരണം യുഎഇ കമ്മ്യൂണിറ്റിയിൽ നന്മ ചെയ്യുന്നത് എങ്ങനെ ഒരു സ്ഥാപിത ജീവിതരീതിയായി മാറിയെന്ന് സ്ഥിരീകരിക്കുന്നുവെന്നും ഇത് യുഎഇയുടെ മാനുഷിക പങ്ക് കൂടുതൽ ശക്തമാക്കുന്നുവെന്നും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്I സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗെർഗാവി
യുഎഇയിലെ അമ്മമാരെ ആദരിക്കുന്നതിനു വേണ്ടി ആരംഭിച്ച മദേഴ്സ് എൻഡോവ്മെൻ്റ് കാമ്പയിനിലൂടെ രണ്ടാഴ്ചയ്ക്കുള്ളിൽ 770 ദശലക്ഷം ദിർഹം സംഭാവനയായി സമാഹരിച്ചു.ഒരു ബില്യൺ ദിർഹം എൻഡോവ്മെൻ്റ് ഫണ്ട് സ്ഥാപിച്ചുള്ള സംരംഭം ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ പദ്ധതികളെ പിന്തുണക്കും. വ്യക്തികൾ, ബിസിനസ്സുകൾ, സ്വകാര്യ, പൊതുമേഖലകളിലെ സ്ഥാപനങ്ങൾ തുടങ്ങി ജീവിതത്തിൻ്റെ എല്ലാ മേഖലകളിൽ നിന്നും വർധിച്ച പിന്തുണയാണ് കാമ്പയിന് ലഭിക്കുന്നത്.
യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച കാമ്പെയ്ൻ, യു എ ഇ ആരംഭിച്ച മുൻകാല മാനുഷിക സംരംഭങ്ങളുടെ വിജയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് .
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സംഘടിപ്പിച്ച കാമ്പെയ്ൻ, വിദ്യാഭ്യാസത്തിലൂടെ പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളെ സുസ്ഥിരമായി പിന്തുണയ്ക്കുന്നതിനായി വ്യക്തികളെ അവരുടെ അമ്മയുടെ പേരിൽ സംഭാവനകൾ നൽകാൻ അനുവദിച്ചുകൊണ്ട് അമ്മമാരെ ആദരിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
മാനുഷിക സംഘടനകളുമായുള്ള പങ്കാളിത്തത്തിൽ, കാമ്പെയ്നിൻ്റെ വരുമാനം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനും അവർക്ക് സ്വതന്ത്രവും ഉൽപ്പാദനക്ഷമവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും കഴിവുകളും നൽകുന്നതിനും വിനിയോഗിക്കും. ലോകമെമ്പാടുമുള്ള അമ്മമാരെ ആദരിക്കാനും, ദശലക്ഷക്കണക്കിന് ആളുകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാനുമാണ്
മദേഴ്സ് എൻഡോവ്മെൻ്റ് കാമ്പെയ്നോടുള്ള സമൂഹത്തിന്റെ പ്രതികരണം യുഎഇ കമ്മ്യൂണിറ്റിയിൽ നന്മ ചെയ്യുന്നത് എങ്ങനെ ഒരു സ്ഥാപിത ജീവിതരീതിയായി മാറിയെന്ന് സ്ഥിരീകരിക്കുന്നുവെന്നും ഇത് യുഎഇയുടെ മാനുഷിക പങ്ക് കൂടുതൽ ശക്തമാക്കുന്നുവെന്നും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്I സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു.