കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലും നിരാലംബരായ സമൂഹങ്ങളിലും വിതരണം ചെയ്തു.
യു എ ഇ യുടെ 100 ദശലക്ഷം ഭക്ഷണം പദ്ധതിയോടനുബന്ധിച്ചു ആറു ലക്ഷത്തിലധികം ഭക്ഷണം കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലും നിരാലംബരായ സമൂഹങ്ങളിലും വിതരണം ചെയ്തു.
3,100 കുടുംബങ്ങൾക്ക് ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ പാഴ്സലുകൾ ലഭിച്ചു.
ഏഴ് അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ ഓരോ കിറ്റിലും ഉണ്ട്.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സംഘടിപ്പിച്ച 100 മില്യൺ മീൽക്യാമ്പയ്‌നിലൂടെ 216 ദശലക്ഷമായാണ് ഉയർന്നത്.
30 രാജ്യങ്ങൾക്ക് ഭക്ഷണ വിതരണമാണ് ഡ്രൈവ് ലക്ഷ്യമിടുന്നത്.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, പ്രാദേശിക അധികാരികൾ, മാനുഷിക സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് ഏറ്റവും പുതിയ ബാച്ച് വിതരണം പുരോഗമിക്കുന്നത്.