
മറഡോണ കളവു പറഞ്ഞെന്ന മുറുമുറുപ്പ്.. നാലു മിനിറ്റുകൾ അങ്ങനെ കടന്നുപോയി.. പെട്ടെന്നതാ മനോഹര സംഗീതം കേട്ടമാതിരി കാണികൾ കോരിത്തരിച്ചിരുന്നു
കാൽപന്തുകളിയിലെ അത്ഭുതങ്ങൾ പിറന്ന 1986 ലോകകപ്പ് ക്വാർട്ടർ
പോരാട്ടം ഇംഗ്ലണ്ടും അർജന്റീനയും തമ്മിൽ
ആസ്ടെക്ക സ്റ്റേഡിയത്തിൽ 1,14,580 കാണികൾ
ഒന്നാം പകുതി ഗോൾരഹിതം
അമ്പത്തൊന്നാം മിനിറ്റിൽ 1.66 മീറ്റർ ഉയരമുള്ള മാറഡോണയെന്ന,
കുറിയ മനുഷ്യന്റെ ഗോൾ, ദൈവത്തിന്റെ കൈയിലൂടെ
കാണികളിലും കമന്റേറ്റർമാരിലും വാദം, മറുവാദം
ഇംഗ്ലണ്ടിന് അരിശം
മറഡോണ കളവു പറഞ്ഞെന്ന മുറുമുറുപ്പ്..
നാലു മിനിറ്റുകൾ അങ്ങനെ കടന്നുപോയി..
പെട്ടെന്നതാ മനോഹര സംഗീതം കേട്ടമാതിരി
കാണികൾ കോരിത്തരിച്ചിരുന്നു
ഒന്നാം ഗോളിന് വിമർശനം കേട്ട ആ കുറിയ മനുഷ്യൻ
അതാ, 10. 6 സെക്കൻഡ് കൊണ്ട് പന്തിൽ മാജിക് കാണിക്കുന്നു..
ഇംഗ്ലണ്ട് നിരയിലെ ആറുപേരെ കബളിപ്പിച്ച് ........ഗോൾ
അപ്പോൾ അർജന്റീനിയൻ റേഡിയോയിൽ മൊറേൽസ് എന്ന കമന്റേറ്റർ
ഇങ്ങനെ പാടുകയായിരുന്നു...
മറഡോണ..ജീനിയോ ജീനിയോ ജീനിയോ
റ്റ റ്റ റ്റ റ്ററ്റ റ്ററ്റ റ്ററ്റ റ്ററ്റ റ്ററ്റ റ്റ
മറഡോണ ..ജീനിയസ് ജീനിയസ് ജീനിയസ്
വർഷങ്ങൾ കഴിഞ്ഞൊരു അഭിമുഖത്തിൽ മൊറേൽസ് പറഞ്ഞെതെന്തോന്നോ..
എന്റെ കരിയറിലെ അത്യുത്കൃഷ്ടമായ നിമിഷമായിരുന്നു അത്.
ഞാൻ എല്ലും പൊടിയുമായൊക്കെ അവശേഷിച്ചാലും
ആ കമന്ററി മനുഷ്യകുലം ഉള്ളിടത്തോളം കേൾക്കും...
ആ മനോഹര നിമിഷം ആസ്വദിക്കും
സ്പെഷ്യൽ ന്യൂസ്
മറഡോണ ജീനിയസ് ജീനിയസ് ജീനിയസ്