ലോകത്തിലെ ആദ്യത്തെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച രക്ത പരിശോധന
മസ്തിഷ്ക ക്ഷതം 15 മിനിറ്റിനുള്ളിൽ കണ്ടെത്താൻ സാധിക്കുന്ന രക്ത പരിശോധന സംവിധാനം പുറത്തിറക്കി യു എ ഇ. ദ്രുത പരിശോധനയിലൂടെ ട്രോമാറ്റിക് ബ്രെയിൻ ഇഞ്ച്വറി കണ്ടെത്താൻ സാധിക്കും. അറബ് ഹെൽത്ത് 2021 ൽ അബോട്ടുമായി സഹകരിച്ചു പുറത്തിറക്കിയ പരീക്ഷണം യാണ്. 95.8 ശതമാനം സംവേദന ക്ഷമതയോടെ 15 മിനിറ്റിനുള്ളിൽ ട്രോമാറ്റിക് ബ്രെയിൻ ഇഞ്ച്വറി വിലയിരുത്താൻ സാധിക്കും. ഇതിലൂടെ പരിക്കേറ്റ വ്യക്തിക്ക് വളരെ പെട്ടെന്ന് ചികിത്സ നല്കാൻ കഴിയുമെന്ന് എമിറേറ്റ് ഹെൽത്ത് സർവീസ് ഡയറക്ടർ ജനറൽ ഡോക്ടർ യൂസഫ് മുഹമ്മദ് അൽ സെർക്കൽ പറഞ്ഞു