ദുബായ് വേസ്റ്റ് മാനേജ്‌മെന്റ് സെന്റർ നിലവിൽ 75 ശതമാനം പൂർത്തിയായി
മാലിന്യത്തിൽ നിന്ന് ഊർജം വർധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയുടെ പ്രാരംഭ ഘട്ടം യു എ ഇ യിൽ അടുത്ത വർഷമാദ്യം ആരംഭിക്കും.ദുബായ് വേസ്റ്റ് മാനേജ്‌മെന്റ് സെന്റർ നിലവിൽ 75 ശതമാനം പൂർത്തിയായിട്ടുണ്ട്.ഒരു ദിവസം 2,000 ടൺ ഖരമാലിന്യം സംസ്കരിച്ച് 80 മെഗാവാട്ട് ഊർജം പുനരുല്പാദിപ്പിക്കുന്നതിനായി അഞ്ച് സംസ്കരണ ലൈനുകളിലുള്ള രണ്ടെണ്ണം ആരംഭത്തിൽ പ്രവർത്തിക്കും.
ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി. മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലേക്ക് അയക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുക,ബദൽ സുസ്ഥിര ഊർജ്ജ സ്രോതസ്സുകൾ സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം.2024-ൽ പദ്ധതി പൂർത്തിയാകും. ഇതോടെ പ്രതിദിനം 5,666 ടൺ ഖരമാലിന്യം സംസ്കരിക്കാനും 200 മെഗാവാട്ട് ശുദ്ധമായ ഊർജം പ്രാദേശിക പവർ ഗ്രിഡാക്കി മാറ്റാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.