മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ പെട്ടെന്ന് തിരിച്ചാൽ 1000 ദിർഹം പിഴ

നാല് ബ്ലാക്ക് പോയിന്റ് കൂടി

 മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ പെട്ടെന്ന് തിരിച്ചാൽ 1000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. നിയമം ലംഘിച്ചു അപകടം സംഭവിച്ചാൽ പിഴ ഈടാക്കുന്നതിനൊപ്പം നാല് ബ്ലാക്ക് പോയിന്റ് കൂടി ലഭിക്കും. വാഹനം തടവിൽ വെയ്ക്കുമെന്നും തിരിച്ചെടുക്കാൻ 5000 ദിർഹം അടക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കി. മൂന്ന് മാസം വരെ ക്ലെയിം ചെയ്യാത്ത വാഹനങ്ങൾ ലേലത്തിന് നൽകുമെന്നും അതോറിറ്റി അറിയിച്ചു. 
 

More from UAE