![](https://mm.aiircdn.com/526/5cea656b930f6.jpg)
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്
മുല്ലപ്പെരിയാറിൽ ഷട്ടർ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകണമെന്ന് തമിഴ്നാടിനോട് കേരളം. ഡാം തുറക്കുന്നതിന് മുന്നോടിയായി മൂന്ന് താലൂക്കുകളില്‍ 883 കുടുംബങ്ങളെ മാറ്റേണ്ടി വരുമെന്ന് കലക്റടുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം വിലയിരുത്തി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെട്ടു. ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് അടുക്കുകയാണ്.ഡാം തുറന്നാല്‍ വേണ്ടിവരുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് വണ്ടിപ്പെരിയാറില്‍ ചേർന്ന യോഗം വിലയിരുത്തിയത്.സ്പിൽവേ തുറന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങളും ചർച്ചയായി.