യുഎ ഇ 500,000 ഡോസ് കോവിഡ്  വാക്സിൻ ടുണീഷ്യയിലേക്ക് അയച്ചു

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശാനുസൃതമാണ് നീക്കം

യു എ ഇ അഞ്ചു ലക്ഷം ഡോസ് കോവിഡ്  വാക്സിൻ ടുണീഷ്യയിലേക്ക് അയച്ചു.
അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശാനുസൃതമാണ് നീക്കം. 
ഈ ആഴ്ച ആദ്യം, ഷെയ്ഖ് മുഹമ്മദ് ടുണീഷ്യൻ പ്രസിഡന്റ് കൈസ് സെയ്ദുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. കോവിഡ്  ന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചായിരുന്നു ചർച്ച. 
2020 നവംബറിൽ യുഎഇ ടുണീഷ്യയിലേക്ക് 11 ടൺ മെഡിക്കൽ ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ, മൊബൈൽ ശ്വസന യൂണിറ്റുകൾ, പിപിഇ കിറ്റുകൾ എന്നിവ അയച്ചിരുന്നു. 

More from UAE