![](https://mmo.aiircdn.com/265/5fc5a669a10fd.jpg)
പ്രെസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസിലെത്തി. പ്രെസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. മ്യൂസിയം സ്ക്വയറിൽ നടന്ന ഔദ്യോഗിക സ്വീകരണ ചടങ്ങുകൾക്ക് ഫ്രഞ്ച് മന്ത്രി സെബാസ്റ്റ്യൻ ലെ കോണർ നേതൃത്വം നൽകി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി എലിസി പാലസിൽ വെച്ചു അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിലെ നെപ്പോളിയൻ ബോണപാർട്ടിന്റെ സ്മാരകവും ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചു.