ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സിന്റെ ഏറ്റവും പുതിയ ട്വീറ്റുകൾ അനുസരിച്ചു ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ ഷിഫാ എന്ന ആപ്പ് വഴിയോ സ്‌കാൻ ചെയ്യാവുന്ന ക്യുആർ കോഡ് വഴിയോ സൗജന്യ പിസിആർ ടെസ്റ്റിംഗിന് ബുക്ക് ചെയ്യാൻ ജീവനക്കാർക്ക് സാധിക്കും
യു എ ഇ യിൽ ജനുവരി 3 മുതൽ ഗ്രീൻ പാസ് പ്രോട്ടോക്കോൾ പ്രാബല്യത്തിൽ വരുന്നതിനാൽ ഫെഡറൽ ജീവനക്കാർ സൗജന്യ പിസിആർ പരിശോധന പ്രയോജനപ്പെടുത്തണമെന്നു അധികൃതർ അഭ്യർത്ഥിച്ചു.ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സിന്റെ ഏറ്റവും പുതിയ ട്വീറ്റുകൾ അനുസരിച്ചു ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ ഷിഫാ എന്ന ആപ്പ് വഴിയോ സ്‌കാൻ ചെയ്യാവുന്ന ക്യുആർ കോഡ് വഴിയോ സൗജന്യ പിസിആർ ടെസ്റ്റിംഗിന് ബുക്ക് ചെയ്യാൻ ജീവനക്കാർക്ക് സാധിക്കും. ഫെഡറൽ ഗവണ്മെന്റ് , അർദ്ധ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് സേവനം ലഭിക്കുക.പുതിയ നിർദ്ദേശമനുസരിച്ച്, 14 ദിവസത്തെ സാധുതയുള്ള വാക്സിൻ, ബൂസ്റ്റർ ഷോട്ട്, നെഗറ്റീവ് പിസിആർ ടെസ്റ്റ് എന്നിവ ലഭിച്ച വ്യക്തികൾക്ക് മാത്രമാണ് സർക്കാർ ഓഫീസുകളിലേക്ക് പ്രവേശനാനുമതി.