![](https://mmo.aiircdn.com/265/6481b6862c930.jpg)
യൂണിറ്റിന്റെ പ്രവർത്തന സന്നദ്ധതയിലേക്കുള്ള വേഗത്തിലുള്ളതും സുരക്ഷിതവുമായ മാറ്റം ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതർ
യു.എ.ഇ ബറാക്ക ആണവോർജ്ജ പ്ലാന്റിന്റെ നാലാമത്തെയും അവസാനത്തെയും യൂണിറ്റിന്റെ പ്രവർത്തന സജ്ജീകരണങ്ങൾ ആരംഭിച്ചു. യു.എ.ഇ.യുടെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷന്റെ ഓപ്പറേറ്റിംഗ് ലൈസൻസ് ലഭിക്കാൻ യൂണിറ്റ് തയ്യാറാണെന്ന് ഉറപ്പാക്കാനാണ് പരിശോധന നടക്കുക. നേരത്ത മൂന്ന് യൂണിറ്റുകളിൽ നിന്ന് പഠിച്ച പാഠങ്ങൾ യൂണിറ്റ് 4-ലേക്ക് ഫലപ്രദമായി പ്രയോഗിച്ചിരുന്നു. യൂണിറ്റിന്റെ പ്രവർത്തന സന്നദ്ധതയിലേക്കുള്ള വേഗത്തിലുള്ളതും സുരക്ഷിതവുമായ മാറ്റം ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായാൽ, യൂണിറ്റ് 4 ബറാക്ക പ്ലാന്റിന്റെ മൊത്തം ശുദ്ധമായ വൈദ്യുതി ഉൽപാദന ശേഷി 5.6 GW ആയി ഉയർത്തും. ഇത് യുഎഇയുടെ ആവശ്യത്തിന്റെ 25 ശതമാനത്തിന് തുല്യമാണ്.