![](https://mmo.aiircdn.com/265/60c8cced40afe.jpg)
കോവിഡ് കേസുകളിലുണ്ടായ കുറവ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിൽ രാജ്യം മുന്നോട്ട് വച്ച മാനദണ്ഡങ്ങൾ വിജയിച്ചതിന്റെ സൂചനയാണെന്ന് ആരോഗ്യ മേഖല ഔദ്യോഗിക വക്താവായ ഡോ.ഫരീദ അൽ ഹൊസാനി
യു എ ഇ യിലെ പ്രതിദിന കോവിഡ് കേസിൽ ഈ മാസം 62 ശതമാനം കുറവ് രേഖപ്പെടുത്തി. ജനുവരി മാസത്തെ അപേക്ഷിച്ചു രാജ്യത്ത് കോവിഡ് കേസിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് കേസുകളിലുണ്ടായ കുറവ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിൽ രാജ്യം മുന്നോട്ട് വച്ച മാനദണ്ഡങ്ങൾ വിജയിച്ചതിന്റെ സൂചനയാണെന്ന് ആരോഗ്യ മേഖല ഔദ്യോഗിക വക്താവായ ഡോ.ഫരീദ അൽ ഹൊസാനി പറഞ്ഞു. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിൽ വാക്‌സിനേഷൻ, ബൂസ്റ്റർ ഷോട്ട് എന്നിവയുടെ പങ്കും ഡോ.ഫരീദ ചൂണ്ടിക്കാട്ടി. രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകൾ സുരക്ഷിതമാണെന്നും കുട്ടികൾക്ക് വാക്‌സിൻ നല്കാൻ രക്ഷിതാക്കൾ മുന്നോട്ട് വരണമെന്നും ഡോ.ഫരീദ അൽ ഹൊസാനി പറഞ്ഞു.
രാജ്യത്ത് 76.12 ശതമാനം ജനത സമ്പൂർണ വാക്‌സിൻ നേടിയപ്പോൾ 87.19 ശതമാനം ജനത വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,831 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 100 പേർക്ക് 183.76 ഡോസാണ് വിതരണ നിരക്ക്.