യു എ ഇ യിൽ 2022 മുതൽ വാരാന്ത്യ അവധികൾ ശനിയും ഞായറും; ആഗോള വിപണികളുമായി എമിറേറ്റ്സിനെ മികച്ച രീതിയിൽ വിന്യസിക്കുന്ന തീരുമാനം

 സർക്കാർ ജീവനക്കാരുടെ പ്രവർത്തന സമയം വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ  ആയിരിക്കും. ആഴ്ചയിൽ നാലര ദിവസം മാത്രമായിരിക്കും പ്രവർത്തി ദിനങ്ങൾ

യു എ ഇ യിൽ 2022 ജനുവരി ഒന്ന് മുതൽ വാരാന്ത്യ അവധികൾ ശനിയും ഞായറും ആയിരിക്കുമെന്ന് യുഎ ഇ  ഗവൺമെന്റിന്റെ സുപ്രധാന പ്രഖ്യാപനം.  സർക്കാർ ജീവനക്കാരുടെ പ്രവർത്തന സമയം വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ  ആയിരിക്കും. ആഴ്ചയിൽ നാലര ദിവസം മാത്രമായിരിക്കും പ്രവർത്തി ദിനങ്ങൾ.

അതായത് തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച ഉച്ച വരെയാണ്  പ്രവർത്തി ദിനങ്ങൾ. രാവിലെ 7 .30 മുതൽ 3.30 വരെ എട്ട് മണിക്കൂർ സർക്കാർ ഓഫിസുകൾ തുറന്ന് പ്രവർത്തിക്കും. നിലവിൽ രാജ്യത്ത് ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് പ്രവർത്തി ദിനങ്ങൾ . അതെ സമയം പുതിയ നിയമം അനുസരിച്ചു സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച  വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാനും സാധിക്കും. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്കുള്ള പ്രാർത്ഥന 1.15 ന് ശേഷമായിരിക്കും .സ്വകാര്യമേഖലയിലെ പ്രവർത്തിദിനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.സ്കൂളുകളുടെ പുതുക്കിയ സമയം ഉടൻ പ്രഖ്യാപിച്ചേക്കും.

പുതിയ  തീരുമാനം ആഗോള വിപണികളുമായി എമിറേറ്റ്സിനെ മികച്ച രീതിയിൽ വിന്യസിക്കുമെന്ന് യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
മാത്രമല്ല ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയും തൊഴിൽ-ജീവിത ബാലൻസ് മെച്ചപ്പെടുത്തുകയും ചെയ്യുമെന്നു  ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

2022 ജനുവരി ഒന്ന് മുതൽ യു എ ഇ  ഗവണ്മെന്റ്  പുതുക്കിയ നിയമം പ്രാബല്യത്തിലാക്കും.

 

More from UAE