
ഇതോടെ രാജ്യത്ത് ഇതുവരെ 8.7 മില്യൺ ഡോസ് വാക്‌സിൻ വിതരണം ചെയ്തു
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 47,570 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ 8.7 മില്യൺ ഡോസ് വാക്‌സിൻ വിതരണം ചെയ്തു. 100 പേർക്ക് 88.04 ആണ് വിതരണ നിരക്ക്.