![](https://mmo.aiircdn.com/265/60ab119fdd4ad.jpg)
രാജ്യത്ത് 67.8 % ജനത വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചു
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 74,522 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 163.74 ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 67.8 % ജനത വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചു. 77.3% പേർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്.