
1,556 പേർക്ക് രോഗമുക്തി
യു എ ഇ യിൽ ഇന്ന് 1,675 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. രണ്ട് ലക്ഷത്തിലധികം ടെസ്റ്റുകളാണ് നടത്തിയത്. 1,556 പേർ രോഗമുക്തി നേടി. എട്ട് പേർ കൂടി മരണപ്പെട്ടു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 1,819 ആയി. 19,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്.